എറണാകുളം: പെരുമ്പാവൂരിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി.എം.സി റോഡിലെ സൺഡേ സ്കൂൾ കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ലഹരി വസ്തുക്കളുടെ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.
Advertisements
അതിഥി തൊഴിലാളിയുടെ മൃതദേഹമാണെന്നാണ് സംശയം. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ മുകളിൽ കയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെരുമ്പാവൂർ പൊലീസ് എത്തി നടപടികൾ പൂർത്തീകരിച്ച് മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമിത ലഹരി ഉപയോഗം മൂലം മരണം സംഭവിച്ചത് ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.