മെഷീൻ ഉപയോഗിച്ച് കയറുന്നതിനിടെ തെങ്ങ് ഇളകി; കടന്നൽ ആക്രമണത്തിൽ 55 കാരന് ദാരുണന്ത്യം; സംഭവം കൽപ്പറ്റയിൽ

കല്‍പ്പറ്റ: വയനാട്ടിൽ തേങ്ങ പറിക്കുന്നതിനായി തെങ്ങില്‍ കയറിയയാള്‍ കടന്നല്‍ക്കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈല്‍ ചെറുമലയില്‍ ജോയ് പോള്‍ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആണ് ജോയിക്ക് കടന്നല്‍ കുത്തറ്റേത്. തെങ്ങില്‍ കയറുന്ന യന്ത്രം ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെയാണ് കടന്നലുകള്‍ കൂട്ടത്തോടെ ആക്രമിച്ചത്. കടന്നൽ കുത്തേറ്റ് തളര്‍ന്നുപോയ ജോയ് പോളിനെ ഓടിക്കൂടിയവര്‍ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി ആരോഗ്യ നില വഷളാവുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു. 

Advertisements

Hot Topics

Related Articles