ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് മധ്യവയസ്കൻ മരിച്ചു; സംഭവം പാലക്കാട് മണ്ണാർക്കാട്

പാലക്കാട്: മണ്ണാർക്കാട് ജിംനേഷ്യത്തിൽ വ്യായാമത്തിനിടെ വട്ടമ്പലം സ്വദേശി കുഴഞ്ഞ് വീണു മരിച്ചു. വട്ടമ്പലം കടമ്പോട്ടു പാടത്ത് സന്തോഷ് കുമാർ (57) ആണ് മരിച്ചത്. ഇന്ന് രാവിലെ കോടതിപ്പടിയിലുള്ള ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ഉടൻ മദർ കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വാഹന ഇൻഷുറൻസ് കൺസൾട്ടന്റാണ് മരിച്ച സന്തോഷ് കുമാർ. 

Advertisements

Hot Topics

Related Articles