വെട്ട് കേസിൽ ജാമ്യം നേടി പുറത്തിറങ്ങി; തിരുവനന്തപുരത്ത് യുവാവിനെ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: യുവാവിനെ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം കോട്ടുകാൽ പുന്നക്കുളം സ്വദേശിയായ വിഷ്ണു(39)വിനെയാണ് വീടിന് സമീപത്തെ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് നാട്ടുകാരാണ് വിഷ്ണു നടപ്പാതയിൽ വീണ് കിടക്കുന്നത് കാണുന്നത്. 

Advertisements

വെട്ട് കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞ് ഒരു മാസം മുമ്പ് ജാമ്യത്തിൽ ഇറങ്ങിയയാളാണ് വിഷ്ണു. എന്നാൽ, സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം നടത്തി. വിഴിഞ്ഞം പൊലീസ് കേസ് എടുത്തു.

Hot Topics

Related Articles