കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി പോസ്റ്റ് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളി : ലോറിയിലേക്ക് വൈദ്യുതി പോസ്റ്റ് കയറ്റുന്നതിനിടെ പോസ്റ്റ് തലയിൽ വീണ് ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു.

Advertisements

ചെറുവള്ളി കാവുംഭാഗം കല്ലനാനിക്കൽ ചന്ദ്രകുമാർ (45 ) ആണ് മരണപ്പെട്ടത്. കെ.എസ്.ഇ.ബി യിൽ കരാർ തൊഴിലാളി ആയിരുന്നു .
ആദ്യം മണിമല പിന്നീട് കാഞ്ഞിരപ്പള്ളി 26-ലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഇരുപത്തിയാറിലെ മേരിക്യൂൻസ് ആശുപത്രി മോർച്ചറിയിൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്കാരം പോസ്റ്റ് മാർട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടക്കും.

ഭാര്യ ബിന്ദു. മക്കൾ: ശരൺ, കാർത്തിക (പഴയിടം സെന്റ് മൈക്കിൾസ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി, കീർത്തന (അംഗൻവാടി വിദ്യാർഥിനി ) .

Hot Topics

Related Articles