പ്രഭാത സവാരിക്കിറങ്ങിയ ആള്‍ അടൂര്‍ ബൈപാസില്‍ വാഹനമിടിച്ചു മരിച്ചു

പത്തനംതിട്ട: പ്രഭാത സവാരിക്കിറങ്ങിയ ആള്‍ അടൂര്‍ ബൈപാസില്‍ വാഹനമിടിച്ചു മരിച്ചു. അടൂര്‍ മൂന്നാളം മനുവില്ലയില്‍ എം.കെ. നെല്‍സണ്‍ (62) ആണ് മരിച്ചത്.

Advertisements

ഇന്ന് പുലര്‍ച്ചെ 4.45 നാണ് സംഭവം. അമിത വേഗത്തില്‍ വന്ന ലോറി ഇടിച്ചതായാണ് സംശയിക്കുന്നത്. വാഹനം നിര്‍ത്താതെ പോയി. പിന്നാലെ എത്തിയവര്‍ ഉടന്‍ തന്നെ അടൂര്‍ ജനറല്‍ ആശുപത്രി എത്തിച്ചെങ്കിലും മരിച്ചു.

Hot Topics

Related Articles