മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു; പാലക്കാട് പിതാവിൻ്റെ ഓട്ടോറിക്ഷ കത്തിച്ച് യുവാവ്; അറസ്റ്റ്

പാലക്കാട്: മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിൻ്റെ ഓട്ടോറിക്ഷ കത്തിച്ച് യുവാവ്. പാലക്കാട് മേപ്പറമ്പിലാണ് സംഭവം. മേപ്പറമ്പ് സ്വദേശി റഫീഖിൻ്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ യുവാവ് ആഷിഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisements

ഇന്നലെ അർദ്ധരാത്രിയാണ് റഫീഖിൻ്റെ വീട്ടിലെത്തി ആഷിഫ് ഓട്ടോറിക്ഷ കത്തിച്ചത്. 15 വയസുള്ള മകളെ ആഷിഫ് പിറകെ നടന്ന് ശല്യം ചെയ്തത് റഫീഖ് ചോദ്യം ചെയ്തിരുന്നു. റഫീഖിൻ്റെ ഏക വരുമാനമാർഗമാണ് ഇല്ലാതായത്. കേസ് ഒത്തുതീർപ്പാക്കാൻ പ്രതിയുടെ ബന്ധുക്കൾ ശ്രമിക്കുന്നതായും പരാതി ഉയരുന്നുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് റഫീഖിൻ്റെ കുടുംബ സുഹൃത്തിനെ കണ്ടു. ഒത്തുതീർപ്പിന് തയ്യാറല്ലെന്ന് കുടുംബം അറിയിച്ചു.

Hot Topics

Related Articles