വാടാനപ്പള്ളിയിൽ സഹപ്രവർത്തകനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു; കാഞ്ഞിരപ്പിള്ളി  സ്വദേശി പിടിയിൽ

തൃശൂര്‍: തൃശൂര്‍ വാടാനപ്പള്ളിയിൽ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി. അടൂർ  സ്വദേശി പടിഞ്ഞാറേത്തറ വീട്ടിൽ  ദാമോദരക്കുറുപ്പിന്‍റെ മകൻ അനിൽകുമാർ (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ അനിൽകുമാറിന്‍റെ സഹ പ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി  സ്വദേശി ഷാജു ചാക്കോയെ ( 39 ) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ  രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.

Advertisements

മദ്യപിച്ചശേഷമുണ്ടായ വാക്കു തർക്കത്തിനിടയിൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് സുഹൃത്ത് അനിൽ കുമാറിനെ താഴേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് കല്ലു കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകം സംബന്ധിച്ച് സുഹൃത്ത് തന്നെയാണ് വിവരം ഉടമയെ അറിയിച്ചത്. ആംബുലൻസിൽ ഏങ്ങണ്ടിയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു

Hot Topics

Related Articles