മന്ത്രി ശിവന്‍കുട്ടിയും മോണ്‍സനും ഒപ്പമുള്ള ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചയാളെ പൊലീസ് പിടികൂടി; സംഘത്തിലെ രണ്ടാം പ്രതിയും ഉടന്‍ പിടിയിലാകുമെന്ന് സൂചന

തിരുവനന്തപുരം : മന്ത്രി വി.ശിവന്‍കുട്ടി ഒരു നടനൊപ്പം നില്‍ക്കുന്ന ചിത്രം പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്‍സന്‍ മാവുങ്കലിനൊപ്പമുള്ളതാക്കി എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ച സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി.

Advertisements

പാലക്കാട് കണ്ണാടി കാഴ്ചപ്പറമ്പ് ഉപാസന വീട്ടില്‍ പ്രതീഷ് കുമാറി(49)നെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന്‍ അറസ്റ്റ് ചെയ്തത്. നടന്റെ മുഖത്തിനുപകരം മോണ്‍സന്‍ മാവുങ്കലിന്റെ മുഖം ചേര്‍ത്ത് എഡിറ്റ് ചെയ്യുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട രണ്ടാം പ്രതി എറണാകുളം സ്വദേശിയെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Hot Topics

Related Articles