കഞ്ചാവ് റെയ്ഡിനിടെ പൊലീസ് സംഘം ഉള്‍വനത്തില്‍ കുടുങ്ങി; രാത്രി കഴിഞ്ഞത് പാറക്കെട്ടുകളില്‍; തിരികെ എത്തിക്കാന്‍ പ്രത്യേക സംഘം പുറപ്പെട്ടു

പാലക്കാട്: കഞ്ചാവ് റെയ്ഡിനിടെ മലമ്പുഴ വനമേഖലയില്‍ വഴിതെറ്റി ഉള്‍ക്കാട്ടില്‍ കുടുങ്ങിയ പൊലീസ് സംഘത്തെ തിരികെ എത്തിക്കാന്‍ പ്രത്യേക സംഘം രാവിലെ പുറപ്പെട്ടു. ഇന്നലെ വൈകിട്ട് ശക്തമായ മഴയെ തുടര്‍ന്നാണ് കഞ്ചാവ് റെയ്ഡിന് പുറപ്പെട്ട 14 അംഗ സംഘം ഉള്‍വനത്തില്‍ കുടുങ്ങിയത്. ആന, പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കാടാണിത്. അതേസമയം, സംഘം സുരക്ഷിതരാണെന്നും ഇവരുമായി ബന്ധപ്പെടാനായെന്നും മലമ്പുഴ സിഐ സുനില്‍ കൃഷ്ണന്‍ പ്രതികരിച്ചു.

കഞ്ചാവ് തോട്ടമുണ്ടെന്ന രഹസ്യവിവരത്തേത്തുടര്‍ന്നാണ് വെള്ളിയാഴ്ച ഒരു സി.ഐയും രണ്ട് എസ്.ഐമാരും തണ്ടര്‍ബോള്‍ട്ടിന്റെ നാലംഗങ്ങളും നാല് നാട്ടുകാരും വനത്തിലേക്ക് പുറപ്പെട്ടത്. വൈകുന്നേരത്തോടെ വഴിതെറ്റി.തുടര്‍ന്ന് രാത്രി മുഴുവന്‍ പാറപ്പുറത്തിരിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സി ഡി ശ്രീനിവാസന്‍, മലമ്പുഴ സിഐ സുനില്‍കൃഷ്ണന്‍, വാളയാര്‍ എസ്ഐ, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍, നാല് തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരാണ് വനത്തില്‍ ഉള്ളത്.

Hot Topics

Related Articles