പൊൻമുടിയിൽ എസ്റ്റേറ്റ് ലയത്തിൽ അതിക്രമിച്ച് കയറി 55കാരിയെ പീഡിപ്പിച്ചു; 52കാരൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: പൊൻമുടിയിൽ എസ്റ്റേറ്റ് ലയത്തിൽ അതിക്രമിച്ച് കയറി 55കാരിയായ വയോധികയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 52കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുളത്തുപ്പുഴ കല്ലുവെട്ടാൻ കുഴി സ്വദേശി രാജൻ (52) ആണ് കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. വയോധിക താമസിക്കുന്ന ലയത്തിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്നാണ് പരാതി.

Advertisements

ലയത്തിൽ 55കാരി ഒറ്റയ്ക്കാണ് താമസം. 10 പേർക്ക് താമസിക്കാവുന്ന ലയങ്ങളാണ് ഇവിടെയുള്ളത്. ഇവർ രണ്ടുപേരും മാത്രമാണ് ഇപ്പോൾ ഈ ലയങ്ങളിൽ താമസിക്കുന്നത്. വയോധിക തന്നെയാണ് പീഡന വിവരം ഇന്ന് രാവിലെ തൊട്ടു സമീപത്തെ ലയത്തിലുള്ളവരെ അറിയിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ്റ്റേറ്റിൽ ജോലിക്ക് വന്നയാളാണ് രാജൻ. പൊൻമുടി പൊലീസ് സ്ഥലത്തെത്തി വയോധികയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് രാജനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാജനെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. ഒന്നര വര്‍ഷമായി രാജൻ ഇവിടത്തെ എസ്റ്റേറ്റിലെ ജീവനക്കാരനാണ്.

Hot Topics

Related Articles