തിരുവനന്തപുരം: യുവാവിനെ വീടിന് സമീപത്തുള്ള തൊഴുത്തിന്റെ സമീപത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാംകോണം തെറ്റിയറ വീട്ടില്‍ ജയൻ(38) ആണ് തൂങ്ങിമരിച്ചത്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നു. എന്നും വിശ്രമിക്കാറുള്ള സ്ഥലത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്.
Advertisements
ഭക്ഷണം കഴിക്കാനായി ഭാര്യ വിളിക്കാൻ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആര്യങ്കോട് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. യുവാവിന് ഭാര്യയും രണ്ട് മക്കളുമാണുള്ളത്.