മണ്ണാർക്കാട്: മണ്ണാർക്കാട് കാരാകുറുശ്ശിയിൽ മധ്യവയസ്കനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. എളംബലശ്ശേരി വാകടപ്പുറം ഉഴുന്നുംപാടം കുഞ്ഞാപ്പ എന്നയാളാണ് മരിച്ചത്. വീട്ടിൽനിന്നും അരകിലോമീറ്റർ ദൂരത്തുള്ള സ്വന്തം ഉടമസ്ഥതയിലുള്ള പറമ്പിൽ വെച്ച് പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
Advertisements
ഇയാളെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.