ഇന്‍ഡോര്‍: പൊലീസ് കോണ്‍സ്റ്റബിളിന്റെ കയ്യില്‍ നിന്നും ലാത്തി പിടിച്ചുവാങ്ങി പൊതിരെ തല്ലി യുവാവ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. യൂണിഫോമില്‍ നില്‍ക്കുന്ന കോണ്‍സ്റ്റബിള് ജയ്പ്രകാശ് ജയ്സ്വാളിനാണ് അടിയേറ്റത്. പൊതുജനമധ്യത്തിലായിരുന്നു മര്‍ദനം. സംഭവത്തില്‍ 25 കാരനായ ദിനേശ് പ്രജാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ഇന്‍ഡോറിലെ വെങ്കിടേഷ് നഗറില്‍ വച്ച് പ്രതിയുടെയും മര്‍ദനമേറ്റ പൊലീസുകാരന്റെയും വാഹനം തമ്മില്‍ കൂട്ടിയിടിച്ചിരുന്നു. പൊലീസുകാരന്‍ പ്രതിയോട് ശ്രദ്ധിച്ച് വാഹനമോടിക്കാന്‍ പറഞ്ഞതോടെ ഇയാള്‍ പ്രകോപിതനായി. ശേഷം, പൊലീസുകാരനില്‍ നിന്ന് ലാത്തികൈക്കലാക്കി തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റ് പൊലീസുകാരന്‍ നിലത്ത് വീണു. എണീറ്റ് നടന്ന് പോകാന്‍ ശ്രമിച്ച പൊലീസുകാരനെ പ്രതി പിന്തുടര്‍ന്ന് ആക്രമിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിരവധി പേര്‍ സംഭവത്തിന് ദൃക്സാക്ഷികളായെങ്കിലും ആരും സഹായിക്കാന്‍ എത്തിയില്ല. ആക്രമണത്തില്‍ പൊലീസുകാരന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. വീഡിയോയുടെ അടിസ്ഥാനത്തില്‍ ഐപിസി 307 (വധശ്രമം) അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്.