മണർകാട് കത്തീഡ്രൽ അനുഗ്രഹിക്കപ്പെട്ടദേവാലയം: വി.ഡി. സതീശന്‍

മണർകാട്: മണർകാട് കത്തീഡ്രൽ അനുഗ്രഹിക്കപ്പെട്ട ദേവാലയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മണർകാട് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചു നടത്തിയ വയോജനങ്ങളെ ആദരിക്കലും മെറിറ്റ് ഡേയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളോടുള്ള കരുതലാണ് വളർന്നുവരുന്ന തലമുറയുടെ ഹൃദയത്തിൽ ഏറ്റവും കൂടുതൽ ഉണ്ടാകേണ്ടത്. ക്രിസ്തു തന്‍റെ മാതാവിനോട് കാണിച്ച കരുതൽ നമ്മളോടും കാണിക്കുന്നുണ്ടെന്ന തിരിച്ചറവ് നമ്മുക്കും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ഇടവകയിലെ 80 വയസ് കഴിഞ്ഞ വയോധികരെ തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എംഎൽഎ ഉപഹാരം നൽകി ആദരിച്ചു. യാക്കോബായ സുറിയാനി സഭയുടെ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോർ തീമോത്തിയോസ് അധ്യക്ഷത വഹിച്ചു. മൈലാപ്പൂർ, ബാംഗ്ലൂർ, യുകെ ഭദ്രാസനാധിപൻ ഐസക് മോർ ഒസ്താത്തിയോസ് മുഖ്യപ്രഭാക്ഷണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കത്തീഡ്രലിലെ കുട്ടികൾക്ക് പരിചമുട്ട് കളി അഭ്യസിപ്പിച്ച ഇടവകാംഗങ്ങളായ പരിചമുട്ട് കളി ആശാന്മാരായ എം.സി. മാത്യു നെടുംതറയിൽ, വി.സി. എബ്രഹാം വണ്ടാനത്ത്, കെ.ഐ. എബ്രഹാം കൊല്ലംപറമ്പിൽ, പി.ഐ. ആന്‍ഡ്രൂസ് ചിരവത്തറ, വർഗീസ് കോര വെള്ളാപ്പള്ളി എന്നിവരെയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ ഏറ്റവും കൂടുതൽ പങ്കാളികളെ ഉൾപ്പെടുത്തി കോഗിനസ് കമ്പനിയെ പ്രതിനിധീകരിച്ച് ഗിന്നസ് റെക്കോർഡ് നേടിയ നിതിൻ ഈപ്പന്‍ ആന്‍ഡ്രൂസ് ചിരവത്തറ, സംസ്ഥാന ക്ലാസിക്ക് പവർ ലിഫ്റ്റിംഗിൽ വെങ്കലം മെഡൽ നേടിയ അജോ തോമസ് വർഗീസ് തോട്ടുങ്കൽ എന്നിവരെയും തോമസ് മോർ തീമോത്തിയോസ് ഉപഹാരം നൽകി ആദരിച്ചു.

കത്തീഡ്രലിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സണ്ടേസ്കൂളുകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കായി വനിതാ സമാജം നൽകുന്ന ആന്‍ഡ്രൂസ് ചിരവത്തറ കോർഎപ്പിസ്കോപ്പ മെമ്മോറിയൽ അവാർഡ് ഐസക് മോർ ഒസ്താത്തിയോസ് വിതരണം ചെയ്തു. കഴിഞ്ഞ അധ്യയന വർഷം ഉന്നതവിജയം കരസ്ഥമാക്കിയ ഇടവകാംഗങ്ങളായ വിദ്യാർത്ഥികൾ, പള്ളിവക സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ എന്നിവർക്കുള്ള മെറിറ്റ് അവാർഡ് വിതരണം എംജി സർവകലാശാല വൈസ് ചാന്‍സിലർ സി.ടി. അരവിന്ദകുമാർ നിർവഹിച്ചു.

ജെ. മാത്യൂ മണവത്ത് കോര്‍എപ്പിസ്‌കോപ്പാ, പ്രോഗ്രാം ജോയിന്‍റ് കൺവീനർ ഫാ. ലിറ്റു തണ്ടാശേരിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡീക്കന്‍ ഡോ. ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ് ചിരവത്തറ, കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ. എബ്രഹാം കണിയാംപറമ്പിൽ, ബെന്നി റ്റി. ചെറിയാന്‍ താഴത്തേടത്ത്, ജോർജ് സഖറിയ ചെമ്പോല, കത്തീഡ്രല്‍ സെക്രട്ടറി പി.എ ചെറിയാന്‍ പാണാപറമ്പില്‍ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles