മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ വിത്തുകളെ പ്രതിയുള്ള പെരുന്നാളും ആദ്യഫല ലേലവും 15ന് നടക്കും. 15ന് രാവിലെ ഏഴിന് പ്രഭാത പ്രാർഥന. എട്ടിന് വിശുദ്ധ മൂന്നിന്മേൽ കുർബാന – ക്‌നാനായ അതിഭദ്രാസനം കല്ലിശേരി മേഖലാധാപിൻ കുര്യാക്കോസ് മോർ ഗ്രീഗോറിയോസിൻ്റെ പ്രധാന കാർമികത്വത്തിൽ. തുടർന്ന് പ്രദക്ഷിണം, കുഴിപ്പുരയിടം വടക്കുംഭാഗം സെന്റ് മേരീസ് പ്രാർത്ഥന യോഗത്തിന്റെ ആഭിമുഖ്യത്തിൽ പാച്ചോർ നേർച്ച, ആദ്യ ഫല ലേലം എന്നിവ നടക്കും.
ഇടവകയിലെ ഭവനങ്ങളിൽനിന്നും പള്ളിയിൽ എത്തിക്കുന്ന ആദ്യഫലങ്ങൾ 15ന് രാവിലെ 10 മുതൽ പരസ്യമായി ലേലം ചെയ്യുന്നതാണെന്നും വിശ്വാസികൾ 14ന് വൈകിട്ട് തന്നെ ആദ്യഫലങ്ങൾ പള്ളിയിൽ എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും വികാരി ഇ.ടി. കുര്യാക്കോസ് കോർ-എപ്പിസ്കോപ്പ ഇട്ടിയാടത്ത്, പ്രോഗ്രാം – മീഡിയ കൺവീനർ കെ കുര്യാക്കോസ് കോർ-എപ്പിസ്കോപ്പ കിഴക്കേടത്ത്, ട്രസ്റ്റിമാരായ സുരേഷ് കെ. എബ്രഹാം, ബെന്നി ടി. ചെറിയാൻ, ജോർജ് സഖറിയ, കത്തീഡ്രൽ സെക്രട്ടറി പി.എ. ചെറിയാൻ എന്നിവർ അറിയിച്ചു.