കോട്ടയം: മാങ്ങാനം തുരുത്തേൽപ്പാലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പുതുപ്പള്ളി സ്വദേശിയ്ക്കു പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരനാണ് പരിക്കേറ്റത്. സ്കൂട്ടർ ഓടിച്ചിരുന്ന പുതുപ്പള്ളി കുത്തതൈപ്പറമ്പിൽ രവീന്ദ്രനാണ് (65) പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.
തുടർന്നു, ഇടിച്ച കാർ ഡ്രൈവർ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ജില്ലാ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ച ഇദ്ദേഹത്തിന്റെ തലയ്ക്കു പിന്നിൽ പരിക്കേറ്റിട്ടുണ്ട്. കൈയ്ക്കും ഒടിവുണ്ടായിട്ടുണ്ട്. ഇതേ തുടർന്നു ഇദ്ദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു റഫർ ചെയ്തു.