കോട്ടയം : മാങ്ങാനത്തെ ചൈൽഡ് ലൈനിന്റെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ പോക്‌സോ കേസ് അതിജീവിതകളായ നാലു പെൺകുട്ടികളെ കണ്ടെത്തി. 13 വയസുള്ള രണ്ടു പെൺകുട്ടികളെയും, 14 വയസുള്ള ഒരു പെൺകുട്ടിയെയും, ഒരു പതിനേഴുകാരിയെയുമാണ് തിങ്കളാഴ്ച രാത്രി കാണാതായത്. വിവിധ പോക്‌സോ കേസുകളിൽ ഇരകളാക്കപ്പെട്ട പെൺകുട്ടികളെ പാർപ്പിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കേന്ദ്രത്തിൽ നിന്നാണ് കുട്ടികളെ കാണാതായത്.
തുടർന്ന് ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ നഗരത്തിൽ നിന്നു തന്നെ പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു. പോക്‌സോ കേസുകളിൽ അതിജീവിതകളായ പെൺകുട്ടികളെ പാർപ്പിക്കുന്നതിനായി ചൈൽഡ് ലൈനിന്റെ നേതൃത്വത്തിലാണ് കോട്ടയം മാങ്ങാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുണ്ടക്കയം, ഏറ്റുമാനൂർ, മണർകാട്, ചിങ്ങവനം പൊലീസ് സ്റ്റേഷനുകളിൽ വിവിധ പോക്‌സോ കേസുകളിൽ ഇരകളാക്കപ്പെട്ട പെൺകുട്ടികളാണ് ഇവർ. ഇതിൽ രണ്ടു പെൺകുട്ടികൾക്കു 13 വയസു മാത്രമാണ് പ്രായം.