മനയ്ക്കപ്പാടം -റെയിൽവേ സ്റ്റേഷൻ ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ് സ്റ്റോപ്പ്‌ ഉദ്ഘാടനം നടത്തി

അതിരമ്പുഴ : മനയ്ക്കപ്പാടം -റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷനിൽ പുതിയതായി അനു വദിച്ച ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിച്ചു. ദീർഘനാളായുള്ള ജനകീയ ആവശ്യമായിരുന്നു റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാർക്ക് പ്രയോജനം ചെയ്യുന്ന ബസ് സ്റ്റോപ്പെന്നു ജില്ലാ പഞ്ചായത്ത് മെമ്പർ പറഞ്ഞു. ഇവിടെ സൗകര്യപ്രകാര മുള്ള സ്ഥലം ലഭിച്ചാൽ വെയ്റ്റിംഗ് ഷെഡ്‌ഡിന് ജില്ലാ പഞ്ചായത്തിൽ നിന്നും ഫണ്ട്‌ അനുവദിക്കുമെന്ന് ഡോ. റോസമ്മ സോണി അറിയിച്ചു.

Advertisements

അതിരമ്പുഴ ഗ്രാമ പഞ്ചായത്തംഗം അമുതാ റോയി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം ആൻസ് വർഗീസ്, അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആലീസ് ജോസഫ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോസ് അമ്പലക്കളം,ജോഷി ഇലഞ്ഞി,ഫസീന സുധീർ, ജോജോ ആട്ടയിൽ,ജോസ് അഞ്ജലി, തൃക്കേൽ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ നവാസ് പൈമറ്റം,മാത്യു തേക്കും നിലക്കും പറമ്പിൽ, സാജു ചേനാത്ത്, സാജൻ ചേനാത്ത്, സെലിൻ ബിജു, സോഫി തോമസ്, ജോസ് പുതുശ്ശേരി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles