മുൻ കാല ശാഖാ നേതാക്കളുടെ ഛായചിത്രം അനാച്ചാദ നവുംഎൻഡോമെന്റ് വിതരണവും നടത്തി

കോട്ടയം : “”മുൻ കാല ശാഖാ നേതാക്കളുടെ ഛായചിത്രം അനാച്ചാദ നവുംഎൻഡോമെന്റ് വിതരണവും “”എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ്-യൂണിയനിലെ6010മേവെള്ളൂർ ശാഖയിലെ മരണപ്പെട്ട ആദ്യ കാല ശാഖാ പ്രസിഡന്റ്‌ മാരായ എ ആർ. കൃഷ്ണൻ, എംകെ.പ്രകാശൻ,മുൻ സെക്രട്ടറി അജിത് കാലാക്കൽ എന്നിവരുടെ ഛായാ ചിത്രങ്ങൾ ശാഖാ വക കെ ആർ ഓമന സ്മാരക പ്രാർത്ഥനാലയത്തിൽസ്ഥാപിച്ചു.യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഛായാചിത്രങ്ങൾക്ക് മുൻപിൽ നിലവിളക്ക് കൊളുത്തി അനാഛാദന കർമ്മവും മുഖ്യ പ്രഭാഷണവും നിർവ്വഹിച്ചു.

Advertisements

യൂണിയൻ പ്രസിഡന്റ്‌ ഈ ഡി. പ്രകാശൻ പാഠനോപകരണ- എൻഡോമെന്റ് വിതരണ സമ്മേളനം ഉൽഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ്‌ വി ടി.അജി അധ്യക്ഷത വഹിച്ചു.ശാഖാ സെക്രട്ടറി അച്ചു ഗോപി സ്വാഗതം ആശംസിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗത്തിൽ ഉയർന്ന മാർക്ക്‌ കരസ്തമാക്കിയ കുട്ടികൾക്ക് എൻഡോമെന്റുംപഠനഉപകാരണങ്ങളും വിതരണം ചെയ്തു.യൂണിയൻ കൗൺസിലർ യൂ എസ് പ്രസന്നൻ, വനിതാ സംഘം കൗൺസിലർ ആശ അനീഷ്, യൂത്ത് മൂവ് മെന്റ് പ്രസിഡന്റ്‌ അക്ഷയ് കെ എ, വനിതാ സംഘം പ്രസിഡന്റ്‌ ശാലിനി മോഹൻ, യൂണിയൻ കമ്മിറ്റി അംഗം സിബി.സി ടി തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles