കടുത്തുരുത്തി: മാന്നാർ മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. മനയത്താറ്റില്ലത്ത് ബ്രഹ്മശ്രീ ചന്ദ്രശേഖരൻ നമ്പൂതിരി മുഖ്യ കാർമികത്വത്തിൽ, ഹരികൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു.തിരുവിതാംകൂർ ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ ഷൈനി ജി, അസിസ്റ്റന്റ് ദേവസം കമ്മീഷണർ (ഏറ്റുമാനൂർ) മധുഗോപാൽ, ക്ഷേത്ര ഉപദേശ സമിതി അംഗങ്ങളും നൂറുകണക്കിന് ഭക്ത ജനങ്ങളും കൊടിയേറ്റിന് സാക്ഷ്യം വഹിച്ചു. ശ്രീകൃഷ്ണസ്വാമിയും ശ്രീ പരമേശ്വരനും തുല്യപ്രാധാനത്തോടെ ദേശനാഥന്മാരായാണ് ക്ഷേത്രത്തിൽ വിരാചിക്കുന്നത്.
Advertisements