കോട്ടയം: മണർകാട് മാലത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ വെള്ളത്തിൽ വീണ് കാണാതായി. റബർ തോട്ടത്തിനോട് ചേർന്ന തോട്ടിലാണ് യുവാവും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്. ഇയാളെയാണ് കാണാതായത്. മണർകാട് സെന്റ് മേരീസ് സ്കൂളിലെ കൊമേഴ്സ് അധ്യാപകൻ ബെന്നിയുടെ മകൻ അമലിനെയാണ് കാണാതായതെന്നു സംശയിക്കുന്നു. മണർകാട് മാലം മേത്താപ്പറമ്പിലെ റബർ തോട്ടിത്തിലാണ് യുവാവ് അഞ്ചംഗ സംഘത്തിനൊപ്പം കുളിക്കാനിറങ്ങിയത്.
റബർതോട്ടവും തോടും ഒന്നിച്ച് കിടക്കുകയായിരുന്നു. ഇതേ തുടർന്നു തോട് ഏതാണ് പൂർണമായും വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്നു. ഇതേ തുടർന്ന് കുട്ടികൾ കുളിക്കാനിറങ്ങുകയായിരുന്നു. ഇതേ തുടർന്നു കുട്ടിയെ മുങ്ങിത്താഴുകയായിരുന്നുവെന്നു ഒപ്പമുണ്ടായിരുന്നവർ പറയുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ആദ്യം ഒപ്പം വെള്ളത്തിൽ ചാടി രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒപ്പമുണ്ടായിരുന്നവർ വിവരം അറിയിച്ചതോടെ നാട്ടുകാർ എത്തി തിരച്ചിൽ നടത്തി. മണർകാട് മാലം വെള്ളൂർ തോട്ടിലാണ് കുട്ടിയെ കാണാതായത്. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.