മണർകാട്ട് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് യാത്രികൻ തോട്ടിൽ വീണു മരിച്ചു : രാത്രി മുഴുവൻ തോട്ടിൽ വീണ് കിടന്ന യുവാവിന് ദാരുണാന്ത്യം

മണർകാട് നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

Advertisements

മണർകാട് : പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് യാത്രികൻ തോട്ടിൽ വീണു. ക്രിസ്മസ് ദിനത്തിൽ ജില്ലയിലുണ്ടായ രണ്ടാമത്തെ അപകടമാണ് മണർകാട്ടേത്. രാത്രിയിൽ ഉണ്ടായ അപകടം നാട്ടുകാർ അറിയാതിരുന്നതിനാൽ പരിക്കേറ്റ് രാത്രി മുഴുവൻ തോട്ടിൽ വീണ് കിടന്ന യുവാവിന് ദാരുണാന്ത്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയത്ത് മാലം
ജംഗ്ഷൻ സമീപമുള്ള പാലത്തിൽ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. മണർകാട് കാവുംപടി തെക്കുംകുന്നേൽ ദീപുവിൻ്റെ മകൻ അരവിന്ദ് ടി.സി (22 വയസ്) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു.

രാത്രിയിൽ ഈ വഴി പോയവർ വാഹനം മറിഞ്ഞ് കിടക്കുന്നത് കണ്ടെങ്കിലും തോട്ടിൽ യാത്രികൻ വീണതായി മനസിലാക്കിയിരുന്നില്ല. പാലത്തിൻ്റെ താഴെ കെട്ടിനുള്ളിൽ ബൈക്ക് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് അരവിന്ദ് പത്തടിയിലധികം താഴെ തോട്ടിൽ കിടക്കുന്നത് കണ്ടത്.

പിന്നീട് പാമ്പാടിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം തോട്ടിൽ നിന്നെടുത്തത്. സന്ധ്യയാണ് മാതാവ്.

Hot Topics

Related Articles