പെരുമ്പള്ളി തിരുമേനിയുടെ അനുസ്മരണവും
മണർകാട് : ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വി. മര്‍ത്തമറിയം സുറിയാനി കത്തീഡ്രലില്‍ വി. ദൈവമാതാവിന്റെ ഇടക്കെട്ട് , കാലം ചെയ്ത പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ ഐവാസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ സ്ഥാപിച്ചതിന്റെ ഓര്‍മ്മയ്ക്കായിട്ടുള്ള ”സൂനോറൊ പെരുന്നാള്‍” 2023 ഫെബ്രുവരി 26 ഞായറാഴ്ച നടത്തപ്പെടുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൂനോറൊ സ്ഥാപിച്ച ദിവസം എല്ലാ വര്‍ഷവും പെരുന്നാളായി ആചരിയ്ക്കണമെന്ന് മലങ്കര സഭയെ സത്യവിശ്വാസത്തില്‍ നിലനിര്‍ത്തി പരിപാലിച്ചിരുന്ന അന്നത്തെ കോട്ടയം ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത കൂടി ആയിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് (പെരുമ്പള്ളി തിരുമേനി) കല്പനയില്‍ കൂടി അറിയിക്കുകയും അതിന്‍പ്രകാരം പെരുന്നാള്‍ ആചരിച്ചുവരികയും ചെയ്തുപോരുന്നു.
ഈ വര്‍ഷത്തെ പെരുന്നാള്‍ ദിവസം നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മോര്‍ കൂറിലോസ് തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍ രാവിലെ 7.00ന് പ്രഭാത നമസ്‌കാരവും 8.00 ന് വി. കുര്‍ബ്ബാനയും, വി. കുര്‍ബ്ബാനാനന്തരം അനുഗ്രഹപ്രഭാഷണവും നടത്തുന്നതാണ്. ധൂപപ്രാര്‍ത്ഥനയ്ക്കും, പ്രദക്ഷിണത്തിനും ശേഷം നേര്‍ച്ചവിളമ്പ് ഉണ്ടായിരിക്കും. .
നേര്‍ച്ചവിളമ്പിനാവശ്യമായ നെയ്യപ്പം ഭവനങ്ങളില്‍ നിന്നും എത്തിക്കുന്നതു കൂടാതെ കത്തീഡ്രലിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന വി. മര്‍ത്തമറിയം വനിതാസമാജ അംഗങ്ങള്‍ തയ്യാറാക്കുകയും ചെയ്തുവരുന്നു.
വി. കുര്‍ബ്ബാനയിലും, പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനിയുടെ അനുസ്മരണ യോഗത്തിലും, മറ്റ് ചടങ്ങുകളിലും സത്യവിശ്വാസികള്‍ ഏവരും നേര്‍ച്ചകാഴ്ചകളോടെ പങ്കെടുത്ത് അനുഗ്രഹീതരാകണമെന്ന് ഇടവകവികാരി വെരി റവ. ഇ.റ്റി കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വെരി റവ. ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ അറിയിച്ചു.