മണർകാട്: മണർകാട് പള്ളി വക സ്ഥാപനമായ സെന്റ് മേരീസ് കോളജിൽ കരിയര്‍ ഡവലപ്പ്മെന്റ് വർക്ക് ഷോപ്പ് നടത്തി. തൊഴില്‍ നൈപുണ്യം നേടുക, പുതിയ തൊഴില്‍ മേഖലയില്‍ എത്തിച്ചേരാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വർക്ക് ഷോപ്പ്. പ്രിന്‍സിപ്പൽ സനീജ് എം. സാലു അധ്യക്ഷത വഹിച്ച യോഗത്തിൽ മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ ട്രസ്റ്റി സുരേഷ് കെ. എബ്രഹാം വർക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റിമാരായ ബെന്നി ടി ചെറിയാന്‍, ജോർജ് സക്കറിയ, കോളജ് സെക്രട്ടറി ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു.രണ്ടു ദിവസമായി നടന്ന വർക്ക് ഷോപ്പിൽ കോട്ടയം ടൈം ഇൻസ്റ്റിറ്റ്യൂറ്റ് ജനറല്‍ മാനേജര്‍ വിനീത് എസ്. കുളങ്ങര, കുട്ടിക്കാനം മരിയൻ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബ്രിജേഷ് ജോർജ്ജ് ജോൺ, ഡോൾഫിൻ റബര്‍ ഇൻഡസ്ട്രി ജനറൽ മാനേജര്‍ എബി മാത്യു എന്നിവര്‍ ക്ലാസുകൾ നയിച്ചു. കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെൻ്റ് സെൽ കോർഡിനേറ്റർ ടോണി ഫ്രാൻസിസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.