മണർകാട്: മണർകാട് പൊലീസ് രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ ഒളിവിൽ ആയിരുന്ന പ്രതി ഒരു വർഷത്തിനുശേഷം അറസ്റ്റിൽ. തെള്ളകം കാളിച്ചിറയിൽ വീട്ടിൽ കെ. റ്റി ജോസഫ് മകൻ സാൻ ജോസഫ് (26)നെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഒരു വർഷത്തിനു മുമ്പ് മണർകാട് ഐരാറ്റുനടയിൽ വച്ച് ഒരാളെ ആക്രമിച്ചതിനു ശേഷം ഒളിവിൽ പോവുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം ഒളിവിൽ പോയ പ്രതികളെ കണ്ടെത്തുന്നതിന് വേണ്ടി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും തിരച്ചിലിനൊടുവിൽ പ്രതിയായ സാൻ ജോസഫിനെ എറണാകുളം കാക്കനാട് നിന്നും പിടികൂടുകയായിരുന്നു. മണർകാട് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനിൽ ജോർജ്, എസ്.ഐ ഷമീർഖാൻ പി. എ, സി.പി.ഓ മാരായ പത്മകുമാർ, ലിജോ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.