കോട്ടയം: മണർകാട് കിണറ്റിൽ വീണ തെരുവുനായയെ രക്ഷിച്ച് മൃഗസംരക്ഷണ പ്രവർത്തകൻ. മൃഗസംരക്ഷണ പ്രവർത്തകനായ പേരുർ സ്വദേശി ജയകുമാറാണ് തെരുവുനായയെ കിണറ്റിൽ നിന്നും രക്ഷിച്ചത്. നായ ആരോഗ്യ സ്ഥിതി വീണ്ടെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മണർകാട് പൊലീസ് സ്റ്റേഷനു സമീപത്തെ പുരയിടത്തിലെ കിണറ്റിലാണ് തെരുവുനായ വീണത്.
ഉച്ചയോടെ കിണറ്റിൽ നിന്നും തെരുവുനായയുടെ ബഹളം കേട്ട നാട്ടുകാരാണ് വിവരം മൃഗസംരക്ഷണ പ്രവർത്തകരെ അറിയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമീപ വാസിയായ സ്ത്രീയാണ് നായ കിണറ്റിൽ വീണ വിവരം
ഫ്രണ്ട്സ് ഓഫ് ആനിമൽസ് എന്ന സംഘടനയിൽ
അറിയിച്ചത്. തുടർന്ന് , സംഘടനാ ഭാരവാഹികളുടെ നിർദേശപ്രകാരമാണ് ജയകുമാർ സ്ഥലത്ത് എത്തിയത്.
ഇതേ തുടർന്ന് ഇവർ വിവരം ജയകുമാറിനെ അറിയിച്ചു. ഇതിനു ശേഷം സ്ഥലത്ത് എത്തിയ ജയകുമാർ ആഴമേറിയ കിണറ്റിൽ ഇറങ്ങി സാഹസികമായി നായയെ പിടികൂടുകയായിരുന്നു. വലയും കമ്പിയും അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് സുരക്ഷിതമായി നായയെ പിടികൂടി ജയകുമാർ കരയിൽ എത്തിച്ചു. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതിരുന്നതിനാൽ നായയെ പരിശോധനകൾക്കു ശേഷം തുറന്നു വിടുമെന്ന് അധികൃതർ അറിയിച്ചു.