മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന വിശുദ്ധ മർത്തമറിയം സേവകാ സംഘത്തിന്റെ എൺപതാം വാർഷികവും സേവകാ സംഘം നിർമ്മിച്ചു നൽകുന്ന ഏഴു വീടുകളുടെ താക്കോൽദാനവും ജനുവരി പതിനഞ്ച് നടക്കും. രാവിലെ 10.30ന് കത്തീഡ്രൽ അങ്കണത്തിൽ നടക്കുന്ന സമ്മേളനം കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് ഉദ്ഘാടനം ചെയ്യും. സഹവികാരി കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്ത് അധ്യക്ഷത വഹിക്കും.
സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ വീടുകളുടെ താക്കോൽദാനവും. തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസ് അനുഗ്രഹ പ്രഭാഷണവും നടത്തും. വീടുകളുടെ നിർമ്മാണം നിർവഹിച്ച സാജൻ മാത്യുവിനെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉപഹാരം നൽകി ആദരിക്കും. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പാ, ട്രസ്റ്റി ബിനോയ് ഏബ്രാഹം എന്നിവർ പ്രസംഗിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സേവകാസംഘം പ്രസിഡൻ്റ് ഫാ. ജെ. മാത്യു മണവത്ത് സ്വാഗതവും കത്തീഡ്രൽ സെക്രട്ടറി രജ്ഞിത്ത് കാരക്കാട്ട് കൃതജ്ഞതയും പറയും. സംഘത്തിൻ്റെ 80-ാം വാർഷിക റിപ്പോർട്ട് വൈശാഖ് തെക്കേക്കുറ്റ് യോഗത്തിൽ അവതരിപ്പിക്കും. എഴു വീടുകളും ഒരേ മാതൃകയിൽ രണ്ട് ബഡ്റൂം, ഹാൾ, കിച്ചൻ, ഒരു അറ്റാച്ഡ് ബാത്ത് റൂം എന്ന സംവിധാനത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.