മണർകാട്: മണർകാട് പള്ളിയിൽ എട്ടു നോയ് മ്പ് പെരുനാളിനോട് അനുബന്ധിച്ച് കോട്ടയം ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ഇൻഫർമേഷൻ സെൻ്റർ ഉദ്ഘാടനം ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായി ജി പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.പാനൽ ലോയർ അഡ്വ: ആനിമാത്യു, അഡ്വ : ഹാരിസ്, അഡ്വ :സിറാജുദ്ദീൻ, പി. എൽവി മാരായ സുരേഷ് കുമാർ സി ബി അബ്ദുൽ ലത്തീഫ്, ഫൈസൽ,ക്ളാരമ്മ സജി, ബിന്ദു മോൾ സി ബി, ബിജു പോൾ , സി കെ ഷിബു, ജറോം, സുജാത സുധാകരൻ, അസ്ഹർ സീതി, അബ്രഹാം പി ഐ , ബിന്ദു ജിനു, റെജിമോൻ കെ സി , ജോജോ പി സി തുടങ്ങിയവർ പങ്കെടുത്തു.







സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വിശ്വാസികൾക്കും, പള്ളിയിലേക്ക് എത്തുന്ന പ്രദേശവാസികൾക്കും വേണ്ട സേവനസഹായ പ്രവർത്തനങ്ങൾക്കും, നിയമ സഹായ അറിവുകൾക്കുമായാണ് സേവന കേന്ദ്രം തുറന്നിരിക്കുന്നത്. പള്ളിയുടെ മുൻഭാഗത്ത് പോലീസ് എയ്ഡ് പോസ്റ്റിനോട് ചേർന്നാണ് ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ഇൻഫർമേഷൻ സെൻ്റർ പ്രവർത്തിക്കുന്നത്.