മണർകാട്: മണർകാട് സെന്റ് മേരീസ് കോളേജിൽ ഈ വർഷം അഡ്മിഷൻ നേടിയ വിദ്യാർത്ഥികളെ സ്വീകരിക്കലും, പുതിയ വോളിബാൾ കോർട്ടിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ഇഗ്നീസ് അറോറ – 2024 എന്ന പേരിൽ കോളേജിലെ സീനിയർ വിദ്യാർഥികളും, ജീവനക്കാരും മാനേജ്മെന്റും ആഘോഷംകൾക്കു നേതൃത്വം നൽകി. മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു കെ.സി. യോഗം ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. ജോജി അലക്സ് മുഖ്യ പ്രഭാഷണം നടത്തി. കോളേജ് മാനേജർ കുറിയാക്കോസ് ഏബ്രഹാം കോർ എപ്പിസ്കോപ്പാ കറുകയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ സനീജ് എം സാലു, മണർകാട് പള്ളി ട്രസ്റ്റി ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, കോളേജ് സൊസൈറ്റി സെക്രട്ടറി ജോർജ്ജ് വർഗീസ് ചിറയ്ക്കാട്ട്, ഡോ. എലിസബത്ത് സ്കറിയ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വോളിബാൾ കോർട്ടിന്റെ ഉത്ഘാടനം മണർകാട് പള്ളി ട്രസ്റ്റി പി.എ. എബ്രഹാം പഴയിടത്തുവയലിൽ നിർവഹിച്ചു. മണർകാട് പള്ളി ട്രസ്റ്റി വർഗീസ് ഐപ്പ് മുതലുപടിയിൽ, കത്തീഡ്രൽ സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ, മറ്റ് കോളേജ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിതരായിരുന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും വനിതശിങ്കാരി മേളവും അരങ്ങേറി.