മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ വിത്തുകളെ പ്രതിയുള്ള പെരുന്നാൾ ആഘോഷിച്ചു : ആദ്യഫല ലേലവും നടന്നു

മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വി.ദൈവമാതാവിന്റെ വിത്തുകളെ പ്രതിയുള്ള പെരുന്നാളും ആദ്യഫല ലേലവും സമാപിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് ക്‌നാനായ അതിഭദ്രാസനം കല്ലിശേരി മേഖലാ മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് മോർ ഗ്രീഗോറിയോസ് തിരുമനസ്സ് പ്രധാന കാർമികത്വം വഹിച്ചു. ദേവാലയം ചുറ്റിയുള്ള പ്രദക്ഷിണത്തിന് ശേഷം കുഴിപ്പുരയിടം വടക്കുംഭാഗം സെന്റ് മേരീസ് പ്രാർത്ഥന യോഗത്തിന്റെ ആഭിമുഖ്യത്തിൽ പാച്ചോർ നേർച്ച വിതരണം ചെയ്തു. വിശ്വാസികൾ വഴിപാടായി സമർപ്പിച്ച ആദ്യഫലങ്ങൾ കത്തീഡ്രലിൻ്റെ പാരമ്പര്യമനുസരിച്ച് ലേലം ചെയ്തു നൽകുകയും ചെയ്തു.പ്രോഗ്രാം & മീഡിയ കൺവീനർ വെരി.റവ.കെ കുര്യാക്കോസ് കോർ -എപ്പിസ്കോപ്പ കിഴക്കേടത്ത്,കത്തീഡ്രൽ സഹവികാരിമാരായ വെരി.റവ കുര്യാക്കോസ് കോർ – എപ്പിസ്കോപ്പ കറുകയിൽ, റവ.ഫാ കുര്യാക്കോസ് കാലായിൽ , റവ. ഫാ.ജെ മാത്യൂസ് മണവത്ത്, റവ.ഫാ. എം ഐ തോമസ് മറ്റത്തിൽ കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ എബ്രഹാം കണിയാംപറമ്പിൽ, ബെന്നി റ്റി ചെറിയാൻ മ്പ താഴത്തേടത്ത്‌, ജോർജ് സഖറിയ ചെമ്പോല,കത്തീഡ്രൽ സെക്രട്ടറി പി.എ ചെറിയാൻ പുത്തൻപുരക്കൽ എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.