മണർകാട് : പള്ളിയിലെ റാസയും ശ്രീകൃഷ്ണ ജയന്തിയും മണർകാട് ഗതാഗത നിയന്ത്രണം.
മണര്‍കാട് പള്ളിയിലെ റാസയും, ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചുള്ള ശോഭായാത്രയുമായും ബന്ധപ്പെട്ട് 06.09.2023 രാവിലെ 11.00 മണി മുതല്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗതനിയന്ത്രണം ഇങ്ങനെ –
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാമ്പാടി ഭാഗത്തുനിന്നും കോട്ടയത്തേക്ക് പോകുവാനുള്ള എല്ലാ വാഹനങ്ങളും എരുമപ്പെട്ടി ജംഗ്ഷനില്‍ നിന്നും ഇടത്തോട്ടുതിരിഞ്ഞ് കീച്ചാല്‍, കാട്ടില്‍ പടി, കാഞ്ഞിരത്തുംമൂട്, പൂമറ്റം, മന്ദിരം വഴി കോട്ടയത്തിന് പോകേണ്ടതാണ്.
കോട്ടയത്തുനിന്നും പാമ്പാടി ഭാഗത്തേക്ക് പോകുവാനുള്ള എല്ലാ വാഹനങ്ങളും മണര്‍കാട് കവല വഴി പാമ്പാടി പോകേണ്ടതാണ്.,
അയര്‍ക്കുന്നം ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മാലം പാലം ഭാഗത്തുനിന്നും ഇടത്തേക്ക് തിരിഞ്ഞ് ടവര്‍ ജംഗ്ഷനില്‍ നിന്നും വീണ്ടു ഇടത്തേക്ക് തിരിഞ്ഞ് അണ്ണാടിവയലില് എത്തി എന്‍.എച്ച്. 183 വഴി കോട്ടയത്തേക്ക് പോകേണ്ടതാണ്.
തിരുവഞ്ചൂര്‍ ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ തിരുവഞ്ചൂര്‍ കുരിശുപള്ളി ജംഗ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് മോസ്കോ വഴി കോട്ടയത്തേക്ക് പോകേണ്ടതാണ്.
കോട്ടയം ഭാഗത്തുനിന്നും അയര്‍ക്കുന്നം ഭാഗത്തേക്കുള്ള ബസ്സുകള്‍ മണര്‍കാട് കവലയില്‍ എത്തി പഴയ കെ.കെ റോഡ് വഴി കുറ്റിയേക്കുന്നില് എത്തി ഇടത്തേക്ക് തിരിഞ്ഞ് കിഴക്കേടത്ത് പടിയില്‍ എത്തി കാവുംപടി വഴി മാലം വഴി പോകേണ്ടതാണ്.
കോട്ടയം ഭാഗത്തുനിന്നും അയര്‍ക്കുന്നം ഭാഗത്തേക്കുള്ള മറ്റുവാഹനങ്ങള്‍ വടവാതൂര്‍ മില്‍മ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് മോസ്കോ വഴി തിരുവഞ്ചൂര്‍ കുരിശുപള്ളി ജംഗ്ഷനില്‍ എത്തി തുത്തൂട്ടി വഴി അയര്‍ക്കുന്നത്തേക്ക് പോകേണ്ടതുമാണ്.