മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഇടവക ദിനവും മെയ് നാലു മുതൽ ആറ് വരെ
ആചരിക്കും. പെരുന്നാളിന്റെ കൊടിയേറ്റ് കർമ്മം 29ന് വൈകിട്ട് അഞ്ചിന് നടക്കും.
മെയ് നാലിന് വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥന. 6.30ന് ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ കലാപരിപാടികൾ. 7.30ന് പൊതുസമ്മേളനം. മെയ് അഞ്ചിന് വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥന – യാക്കോബ് മോർ അന്തോണിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ. 6.30ന് ഇടവകയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ കലാപരിപാടികൾ. രാത്രി ഒൻപതിന് റാസ, ആശീർവാദം. തുടർന്ന് മാർഗംകളി, പരിചമുട്ടുകളി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെരുന്നാൾ ദിനമായ മെയ് ആറിന് രാവിലെ 7.30ന് പ്രഭാത പ്രാർഥന, 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന – യാക്കോബ് മോർ അന്തോണിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ. 11.30ന് വെച്ചൂട്ട്, ഉച്ചകഴിഞ്ഞ് രണ്ടിന് പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ്.