മണർകാട് പള്ളിയിൽ ഏകദിന വിദ്യാരംഭ സെമിനാർ – ഹെകെംതോ 25 മെയ് 14 ന്

മണർകാട് : വി. മർത്തമറിയം യൂത്ത് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഏകദിന വിദ്യാരംഭ സെമിനാർ “ഹെകെംതോ 25” മെയ് 14 ബുധനാഴ്ച്ച രാവിലെ 9:30 മുതൽ വൈകുന്നേരം 3:30 വരെ മണർകാട് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത സെമിനാറിൽ വ്യക്തിത്വ വികസനം, പഠന സമയത്ത് വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ, നൈപുണ്യ പരിശീലനം, കരിയർ ഗൈഡൻസ്, അഭിരുചി പരിശീലനം എന്നീ വിഷയങ്ങളിൽ പ്രഗൽഭരായ പരിശീലകരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടത്തപ്പെടുന്നു. പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന എല്ലാ വിദ്യാർഥികളെയും ഈ സെമിനാറിലേക്ക് സ്വാഗതം ചെയ്യുന്നു. കുട്ടികൾക്ക് ഏറ്റവും പ്രയോജനപ്രദമായ ഈ സെമിനാറിൽ അവരെ പങ്കെടുപ്പിക്കാൻ എല്ലാ മാതാപിതാക്കളും പ്രേത്യകം ശ്രദ്ധിക്കണമെന്ന് താത്പര്യപ്പെടുന്നു എന്ന് യൂത്ത് അസോസിയേഷനു വേണ്ടി ഭാരവാഹികൾ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles