ഭക്തജനസാഗരമായി മണര്‍കാട് പള്ളി റാസ; പെരുന്നാള്‍ വ്യാഴാഴ്ച സമാപിക്കും

മണര്‍കാട്: ആഗോള മരിയന്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കോട്ടയം മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് റാസ ഇന്ന് നടന്നു. ഭക്തിനിര്‍ഭരവും വര്‍ണശബളവുമായ റാസയില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. റാസയുടെ പിന്‍ഭാഗം കത്തീഡ്രലിന്റെ ഉള്ളില്‍ പ്രവേശിച്ചപ്പോള്‍ നേര്‍ത്തൊരു മഴയായി അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് പ്രകൃതി. മണര്‍കാടിന്റെ പരിസിര പ്രദേശങ്ങളില്‍ മഴപെയ്തപോള്‍ റാസാ പോകുന്ന വഴികളില്‍ മഴ ദുരിതമാകാതെ ഒഴിഞ്ഞുനിന്നതിനാല്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി വിശ്വാസികള്‍ റാസയില്‍ പങ്കെടുത്ത് അനുഗ്രഹീതരായി.

Advertisements

ഉച്ചയ്ക്ക് 12 മണിക്ക് മധ്യാഹ്നപ്രാര്‍ഥനയെത്തുടര്‍ന്നു പൊന്‍-വെള്ളി കുരിശുകളും, കൊടികളും മുത്തുക്കുടകളുമേന്തി വിശ്വാസികള്‍ പള്ളിയില്‍നിന്നും പുറപ്പെട്ടു. മുത്തുക്കുടകളുടെയും കൊടികളുടെയും വര്‍ണവൈവിധ്യങ്ങള്‍ക്കു പിന്നിലായാണ് നൂറു കണക്കിനു പൊന്‍വെള്ളി കുരിശുകള്‍ പ്രഭയോടെ എത്തിയത്. അഞ്ചു മണിക്കൂര്‍ പിന്നിട്ടാണ് റാസാ അവസാനിച്ചത്. വിശുദ്ധ ദൈവമാതാവിനോടുള്ള പ്രാര്‍ഥനകള്‍ ഉരുവിട്ടു ഭക്തജന സാഗരം ഒഴുകിനീങ്ങുന്നത് നയനമനോഹര കാഴ്ചയായി മാറി. റാസയില്‍ സംബന്ധിക്കുന്നതിനായി വിവിധ ജില്ലകളില്‍നിന്നു കത്തീഡ്രലിലേക്ക് തീര്‍ഥാടകര്‍ ഒഴുകിയെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കണിയാംകുന്ന്, മണര്‍കാട് കവല എന്നിവിടങ്ങളിലെ കുരിശുപള്ളികളും കരോട്ടെ പള്ളിയും ചുറ്റി റാസ കത്തീഡ്രലില്‍ തിരികെയെത്തുമ്പോള്‍ പിന്‍നിരയില്‍ പുറപ്പെടാന്‍ വിശ്വാസികള്‍ കാത്തു നില്‍ക്കുകയായിരുന്നു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ, സഹ വികാരി ഫാ. എം.ഐ. തോമസ്് മറ്റത്തില്‍, ഫാ. ലിറ്റു ജേക്കബ് തണ്ടാശേരി എന്നിവര്‍ റാസയെ ആശീര്‍വദിച്ചു. കത്തീഡ്രലിലെ പ്രാര്‍ഥനകള്‍ക്ക് ശേഷം കല്‍ക്കുരിശിലും ധൂപപ്രാര്‍ഥന നടത്തിയാണ് റാസ ആരംഭിച്ചത്. തുടര്‍ന്ന് കണിയംകുന്ന്, മണര്‍കാട് കവല എന്നിവിടങ്ങളിലെ കുരിശുപള്ളികളില്‍ ധൂപപ്രാര്‍ഥന നടത്തി കരോട്ടേ പള്ളിയിലും വൈദീകരുടെ കബറിടത്തിലും ധൂപപ്രാര്‍ഥന നടത്തി തിരികെ കത്തീഡ്രലില്‍ എത്തി.

വിശുദ്ധ ദൈവമാതാവിനോടുള്ള പ്രാര്‍ഥനകള്‍ ഉരുവിട്ടു ഭക്തജനസാഗരം ഒഴുകിനീങ്ങുന്നത് നയനമനോഹര കാഴ്ചയായി മാറി. രണ്ടു നിരയായി തുടങ്ങിയ റാസ തീര്‍ഥാടക തിരക്കിനാല്‍ നാലും അഞ്ചും വരികളായി മാറി. 20 സെറ്റ് വാദ്യമേളങ്ങള്‍ അലങ്കാരം ചാര്‍ത്തി. വീഥികളുടെ ഇരുവശത്തും വിശുദ്ധ ദൈവമാതാവിന്റെ ചിത്രത്തിനു മുന്നില്‍ നിലവിളക്കും മെഴുകുതിരിയും തെളിച്ചു പ്രദേശവാസികള്‍ വരവേറ്റു.

മണര്‍കാട് കവലയിലെ കുരിശുപള്ളിയില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ സന്ദേശം നല്‍കി. വികാരി ഇ.ടി. കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ് ഇട്ട്യാടത്ത്, കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പാ കിഴക്കേടത്ത്, കുര്യാക്കോസ് ഏബ്രഹാം കോര്‍ എപ്പിസ്‌കോപ്പാ കറുകയില്‍, ഫാ. കുര്യാക്കോസ് കാലായില്‍, ഫാ. ജെ. മാത്യു മണവത്ത് ട്രസ്റ്റിമാരായ എം.പി. മാത്യു, ബിജു പി. കോര, ആശിഷ് കുര്യന്‍ ജേക്കബ്, സെക്രട്ടറി തോമസ് മാണി എന്നിവര്‍ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി.

വിശ്വാസ വീഥികളെല്ലാം മണര്‍കാട് മാതാവിന്റെ സന്നിധിയിലേക്ക്;
നടതുറക്കല്‍ ശുശ്രൂഷയും പന്തിരുനാഴിഘോഷയാത്രയും നാളെ

മണര്‍കാട്: മണര്‍കാട് വിശ്വാസ വീഥികളെല്ലാം മണര്‍കാട് മാതാവിന്റെ സന്നിധിയിലേക്ക്. വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ നാളെ നടക്കും. എട്ടുനോമ്പാചരണത്തിന്റെ പുണ്യമുഹൂര്‍ത്തമായിട്ടാണ് വിശ്വാസികള്‍ ഇതിനെ കാണുന്നത്. രാവിലെ 8.30ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. മാത്യൂസ് മോര്‍ അപ്രേം സഹകാര്‍മ്മികത്വം വഹിക്കും. 11.30നു മധ്യാഹ്ന പ്രാര്‍ഥന വേളയിലാണ് നടതുറക്കല്‍ ശുശ്രൂഷ. കത്തീഡ്രലിന്റെ പ്രധാന ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവന്റെയും ഛായാചിത്രം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ദര്‍ശനത്തിനായി തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍ ശുശ്രൂഷ.

കറിനേര്‍ച്ച തയാറാക്കുന്നതിനുള്ള പന്തിരുനാഴി ഘോഷ യാത്ര 12നു നടത്തും. വൈകിട്ടു 4നു പാച്ചോര്‍ തയാറാക്കുന്നതിന് അടുപ്പു കത്തിക്കും. നോമ്പ് സമാപനത്തിലെ പ്രധാന നേര്‍ച്ചയായ പാച്ചോറിനായി 1200 പറ അരിയാണ് ഇത്തവണ ഉപയോഗിക്കുന്നത്. അരി, മറയൂര്‍ ശര്‍ക്കര, തേങ്ങ, ചുക്ക്, ജീരകം, ഏലക്ക എന്നിവ ഉപയോഗിച്ചാണ് പാച്ചോര്‍ തയാറാക്കല്‍. രസീത് എടുത്തവര്‍ക്ക് ഇന്ന് അര്‍ധരാത്രി 12 മുതല്‍ പ്രത്യേക പാത്രങ്ങളില്‍ പാച്ചോര്‍ വിതരണം ആരംഭിക്കും. 15,000 മണ്‍കലങ്ങളും, 27000 മണ്‍ചട്ടികളും പാച്ചോര്‍ തയാറാക്കി വയ്ക്കുന്നതിനു കരുതിയിട്ടുണ്ട്. നാളെ വൈകിട്ടു 3നു നടക്കുന്ന പ്രദക്ഷിണവും നേര്‍ച്ച വിളമ്പോടെയും പെരുന്നാള്‍ സമാപിക്കും.

8ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, തുടര്‍ന്ന് വെടിക്കെട്ട്. പാരമ്പര്യതനിമ ചോരാതെ മാര്‍ഗംകളിയും പരിചമുട്ടുകളിയും ഇന്നു രാത്രി 9.30 മുതല്‍ കത്തീഡ്രല്‍ അങ്കണത്തില്‍ അരങ്ങേറും. നോമ്പിന്റെ ആറാം ദിനമായിരു ഇന്നലെ അഞ്ചിന്മേല്‍ കുര്‍ബാനയ്ക്കു മൈലാപ്പൂര്‍ ഭദ്രാസനാധിപന്‍ ഐസക് മോര്‍ ഒസ്താത്തിയോസ് പ്രധാനകാര്‍മികത്വം വഹിച്ചു.

കത്തീഡ്രലില്‍ നാളെ

കരോട്ടെ പള്ളിയില്‍ രാവിലെ 6ന് കുര്‍ബാന. കത്തീഡ്രലില്‍ 7.30ന് പ്രഭാത നമസ്‌കാരം, 8.30ന് മൂന്നിന്മേല്‍ കുര്‍ബാന – യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍. അങ്കമാലി ഭദ്രാസനം-പെരുമ്പാവൂര്‍ മേഖലാധിപന്‍ മാത്യൂസ് മോര്‍ അപ്രേം സഹകാര്‍മ്മികത്വം വഹിക്കും. 11.30ന് ഉച്ച നമസ്‌കാരം, നടതുറക്കല്‍. 12ന് കറിനേര്‍ച്ചക്കുള്ള ഒരുക്കം, പന്തിരുനാഴിഘോഷ യാത്ര. 5ന് സന്ധ്യാ നമസ്‌ക്കാരം. 8ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, വെടിക്കെട്ട്, മാര്‍ഗംകളി, പരിചമുട്ടുകളി, നേര്‍ച്ച വിളമ്പ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.