മണർകാട് പള്ളിയിൽ പുതിയ ഭരണസമിതി അധികാരമേറ്റു

മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ 2025 വർഷത്തേക്കുള്ള പുതിയ ഭരണസമിതി ജനുവരി 1-ന് രാവിലെ അധികാരമേറ്റു.
ജനുവരി 1 ന് രാവിലെ 11 മണിയോടു കൂടി സ്ഥാനമൊഴിഞ്ഞ 2024-ലെ ട്രസ്റ്റിമാരായ ശ്രീ പി.എ.ഏബ്രഹാം പഴയിടത്ത് വയലിൽ, ശ്രീ വർഗീസ് ഐപ്പ് മുതലുപടിയിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, കത്തീഡ്രൽ സെക്രട്ടറി ശ്രീ വി.ജെ.ജേക്കബ് വാഴത്തറ, കണക്കൻ ശ്രീ ബിനോയി കെ.കെ. കുറ്റിയിൽ, സൺഡേസ്‌ക്കൂൾ പ്രതിനിധി ശ്രീ റോണി വർഗീസ് വാണിയപ്പുരയ്ക്കൽ എന്നിവർ പള്ളിയകത്ത് പ്രാർത്ഥനക്ക് ശേഷം വിശുദ്ധ മദ്ബഹാക്ക് മുൻപിൽ 3 പ്രാവശ്യം കുമ്പിട്ട് അതാത് ഓഫീസ് താക്കോലുകൾ നമസ്‌ക്കാര മേശയിൽ ബഹുമാനപ്പെട്ട ഇടവക പട്ടക്കാരുടെയും , മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെയും , ഇടവക ജനങ്ങളുടെയും സാന്നിദ്ധ്യത്തിൽ സമർപ്പിച്ചു. തുടർന്ന് 2025 വർഷത്തെ ഭരണ നിർവ്വഹണത്തിനായി തിരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റിമാരായ ശ്രീ സുരേഷ് കെ ഏബ്രഹാം കണിയാംപറമ്പിൽ, ശ്രീ ബെന്നി ടി ചെറിയാൻ താഴത്തേടത്ത്, ശ്രീ ജോർജ് സഖറിയാ ചെമ്പോല പുത്തൻ പുരയിൽ, സെക്രട്ടറിയായ ശ്രീ പി.എ. ചെറിയാൻ പുത്തൻപുരയ്ക്കൽ, കണക്കനായ ശ്രീ ബിനോയി കെ.കെ. കുറ്റിയിൽ, സൺഡേ സ്‌ക്കൂൾ പ്രതിനിധിയായി ശ്രീ അരുൺ വർഗീസ് കൊല്ലംകുഴിയിൽ എന്നിവർ വിശുദ്ധ മദ്ബഹാക്ക് മുമ്പിൽ കുമ്പിട്ട് താക്കോലുകൾ ഏറ്റുവാങ്ങി ഭരണ ചുമതലയേറ്റു.

Advertisements

മണർകാട് പള്ളിയുടെ 1958-ലെ ഭരണഘടന പ്രകാരം, പരമ്പരാഗത രീതിയിൽ ആണ് അധികാര കൈമാറ്റം എല്ലാ വർഷവും ജനുവരി 1 – ന് രാവിലെ നടത്താറുള്ളത്. കേരളത്തിലെ പുരാതന ക്രൈസ്തവ ദേവാലയങ്ങളിൽ പ്രഥമ സ്ഥാനത്തുള്ള മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെയും പള്ളിവക സ്ഥാപനങ്ങളായ സെന്റ് മേരീസ് ഹോസ്പിറ്റൽ, സെന്റ് മേരീസ് കോളേജ്, സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌ക്കൂൾ, സെന്റ് മേരീസ് ഹൈസ്‌ക്കൂൾ, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂൾ, സെന്റ് മേരീസ് പ്രൈവറ്റ് ഐ.ടി.ഐ, സെന്റ് മേരീസ് സേവകാസംഘം മുതലായ സ്ഥാപനങ്ങളുടെയും വിവിധ ഭക്തസംഘടനകളുടെയും എല്ലാം പൊതുവായ മേൽനോട്ടം ട്രസ്റ്റിമാരിൽ നിക്ഷിപ്തമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.