കോട്ടയം: പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ മുണ്ടക്കയം പഞ്ചായത്തിൽ ട്രഷറിയുടെ ശിലാസ്ഥാപന ധനകാര്യ മന്ത്രി ബാലഗോപാൽ നിർവഹിച്ചു. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡണ്ട് അജിതാ രവി,കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ബിജോയ് ജോസ്,മുണ്ടക്കയം പഞ്ചായത്ത് പ്രസിഡൻറ് രേഖാധാസ്,എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ വിവിധ കക്ഷി രാഷ്ട്രീയ നേതാക്കന്മാർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശുഭേഷ് സുധാകരൻ , പി.ആർ അനുപമ, എൻ.സി.പി എസ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് ഉണ്ണിരാജ് പി ആർ. , സി പി എം ലോക്കൽ സെക്രട്ടറി, എംജി രാജു,പഞ്ചായത്ത് മെമ്പർ അനിൽകുമാർ,കേരള കോൺഗ്രസ് ചാർലി കോശി, ആർഎസ്പി പ്രതിനിധി ബിജു കൈതമറ്റം,
ട്രഷറി ഉദ്യോഗസ്ഥരും വിവിധ പെൻഷൻ സംഘടനാ പ്രതിനിധികളുടെയും ,ആ നാട്ടിലെ ജനങ്ങളുടെയും സാന്നിധ്യത്തിൽ
മുണ്ടക്കയം ട്രഷറിയുടെ ശിലസ്ഥാപനകർമ്മം വൻ വിജയകരമാക്കി തീർന്നു.
മുണ്ടക്കയം ട്രഷറി ശിലാസ്ഥാപനം ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു

Advertisements