മണർകാട് : സെന്റ് മേരീസ് ഹോസ്പിറ്റലിൽ 2025 ലേയ്ക്കുള്ള ഭരണ നിർവ്വഹണത്തിനായി പുതിയ സമിതി രൂപീകരിച്ചു. മാനേജരായി വെരി.റവ.കുറിയാക്കോസ് ഏബ്രഹാം കോർ എപ്പിസ്കോപ്പാ കറുകയിൽ , സെക്രട്ടറിയായി വി ജെ ജേക്കബ് വാഴത്തറ, ട്രഷറർ ആയി സുരേഷ് കെ.ഏബ്രഹാം കണിയാംപറമ്പിൽ ( ട്രസ്റ്റി ) എന്നിവരുടെ നേതൃത്വത്തിൽ, ബെന്നി റ്റി ചെറിയാൻ താഴത്തേടത്ത് , ജോർജ് സഖറിയാ ചെമ്പോല പുത്തൻപുരയിൽ ( ട്രസ്റ്റിമാർ ), മാത്യു വി എ വട്ടമല , ബിജു എബ്രഹാം പെരുമാനൂർ , റെനി കെ തോമസ് കളപ്പുരക്കൽ, രാജു കെ പി കളത്തൂർ , പ്രസാദ് വർഗീസ് മൈലക്കാട്ട് , അന്ത്രയോസ് വി സി വട്ടമല എന്നിവരടങ്ങുന്ന 11 അംഗ ഭരണ സമിതിയാണ് മണർകാട് സെന്റ് മേരീസ് ഹോസ്പിറ്റലിന്റെ 2025 ലെ ഭരണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
ആധുനിക സൗകര്യങ്ങളോടെ ആശുപത്രിയുടെ പ്രവർത്തനം വിപുലീകരിച്ച് രോഗികൾക്ക് വിദഗ്ധ ചികിത്സയും മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്തുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് മാനേജർ വെരി.റവ. കുറിയാക്കോസ് ഏബ്രഹാം കോർഎപ്പിസ്കോപ്പാ കറുകയിൽ , സെക്രട്ടറി വി ജെ ജേക്കബ് വാഴത്തറ, ട്രഷറർ സുരേഷ് കെ.ഏബ്രഹാം കണിയാംപറമ്പിൽ എന്നിവർ അറിയിച്ചു.