മണർകാട് ശ്രീ ഭഗവതിക്ഷേത്രത്തിലെ പാട്ടുകാലം കൂടിച്ച മഹോത്സവം ഇന്നേ ദിവസം പറ വഴിപാടോടു കൂടി ആരംഭിച്ചു. ജനുവരി 10ന് ചരിത്രപ്രസിദ്ധമായ ഊരുവലത്ത് എഴുന്നള്ളത്തോട് കൂടി ചടങ്ങ് സമാപിക്കുന്നതാണ്. ഇന്ന് മുതൽ ജനുവരി 9 വരെ രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 5.30 മുതൽ 6.30 വരെയും പറയെടുപ്പ്, രാത്രി 9.30 മുതൽ വിളക്കിനെഴുന്നള്ളത്ത് എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ഊരുവലത്ത് ദിനമായ ജനുവരി 10ന് രാവിലെ 5.30ന് ഊരുവലത്ത് എഴുന്നള്ളത്ത് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് ചേന്നോത്ത്, വെണ്ണാശ്ശേരി, പാറയ്ക്കൽ, ഊരകത്ത്, പൈനുങ്കൽ എന്നീ ഗുരുതികൾ നടത്തി 9ന് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ കൂടിക്കാഴ്ചയും, ഇറക്കി എഴുന്നള്ളിപ്പും നടക്കുന്നതാണ്. വൈകിട്ട് 5ന് വിജയപുരത്ത് നിന്ന് എഴുന്നള്ളത്ത് പുറപ്പെട്ട് കാകാരുവയൽ, ചേപ്പത്ത്, ഗുരുതികൾ നടത്തി രാത്രി 7 ന് ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് വൈകിട്ട് 7.30ന് വിശേഷാൽ ദീപാരാധന 10ന് താലപ്പൊലി എഴുന്നള്ളത്ത്
അയ്യപ്പസ്വാമിയുടെ സ്വീകരണ എഴുന്നള്ളത്ത്, വലിയ കാണിക്ക, ഇറക്കി എഴുന്നള്ളത്ത്, കളംപൂജ, പാട്ട്, കളം മായ്ക്കുന്ന ചടങ്ങോട് കൂടി തിരുവുത്സവം സമാപിക്കുന്നതാണ്.