മാങ്ങാനം എൽപി സ്‌കൂൾ വാർഷികം നടത്തി; ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ജനമൈത്രി എഡിഎൻഒ മാത്യു പോൾ ഉദ്ഘാടനം ചെയ്തു

മാങ്ങാനം: എൽപി സ്‌കൂളിന്റെ 102 ആം വാർഷികാഘോഷം നടത്തി. സമ്മേളനം കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ജനമൈത്രി എഡിഎൻഒ മാത്യു പോൾ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ റവ.ജോൺ മത്തായി അധ്യക്ഷത വഹിച്ചു. കുട്ടികളുടെ കലാപരിപാടികളായ സ്വർഗം 2023 സീരിയൽ താരം കുമാരി ബിൻസ മറിയം ബിനോഷ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് ഓഫിസർ കെ.എസ് സുനിൽകുമാർ, പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സോണിയ കുര്യൻ, വാർഡ് അംഗങ്ങളായ പി.ടി ബിജു, ബിനു മറ്റത്തിൽ, മുൻ പ്രധാനാധ്യാപകൻ പി.എം മാത്യു, പി.ടിഎ പ്രസിഡന്റ് അജീഷ് തോമസ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles