ഫോട്ടോ :മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൻ്റെ മണർകാട് കവലയിലെ കുരിശു പള്ളിയുടെ കൂദാശ ഡോ. തോമസ് മോർ തീമോത്തിയോസ് നിർവഹിക്കുന്നു.
മണർകാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ മണർകാട് കവലയിലെ നവീകരിച്ച കുരിശുപള്ളിയുടെ കൂദാശ നിർവഹിച്ചു. സന്ധ്യാപ്രാർഥനയെത്തുടർന്ന് നടന്ന ശുശ്രൂഷകൾക്ക് സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോർ തീമോത്തിയോസ് മുഖ്യ കാർമ്മികത്വം വഹിച്ചു. കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു ജോസ് ചെന്നിക്കര, വെരി റെവ മാത്യു മണവത്ത് കോർഎപ്പിസ്കോപ്പ, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ഫാ. സനോജ് കരോട്ടെക്കുറ്റ്, ഫാ. ലിറ്റു തണ്ടാശേരിൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.







നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കത്തീഡ്രലിന്റെ അഭിമുഖ്യത്തിൽ പ്രാചീന ക്രിസ്തീയ കലാരൂപമായ പരിചമുട്ടുകളി അഭ്യസിച്ച ഇടവകയിലെ കുട്ടികളുടെ അരങ്ങേറ്റം കത്തീഡ്രൽ അങ്കണത്തിൽ നടന്നു. ഇടവകയിലെ 50ലധികം കുട്ടികളാണ് മൂന്നു മാസം നീണ്ടുനിന്ന പരിശീലനത്തിലൂടെ പരിചമുട്ടുകളി അഭ്യസിച്ചത്.
ക്രമീകരണങ്ങൾക്ക് കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ. എബ്രഹാം കണിയാംപറമ്പിൽ, ബെന്നി ടി. ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയ ചെമ്പോല, കത്തീഡ്രൽ സെക്രട്ടറി പി.എ. ചെറിയാൻ പാണാപറമ്പിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡീക്കൻ ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ എന്നിവർ നേതൃത്വം നൽകി.