ലണ്ടൻ : 11 വര്‍ഷങ്ങള്‍ക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ് എ യൂത്ത് കപ്പ് കിരീടത്തില്‍ മുത്തമിട്ടു. ഇന്ന് നടന്ന ഫൈനലില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കൊണ്ടാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടം നേടിയത്.ഓള്‍ഡ്ട്രഫോര്‍ഡില്‍ നിറഞ്ഞ സ്റ്റേഡിയത്തിന് മുന്നില്‍ നടന്ന മത്സരത്തില്‍ ഫോറസ്റ്റിന്റെ വലിയ പോരാട്ടം മറികടന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയിച്ചത്.
ഇരട്ട ഗോളുകളുമായി അര്‍ജന്റീനന്‍ യുവതാരം അലഹാന്ദ്രോ ഗര്‍നാചോ ആണ് ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹീറോ ആയത്. ഇന്ന് 13ആം മിനുട്ടില്‍ ക്യാപ്റ്റന്‍ ബെന്നെറ്റ് ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലീഡ് നല്‍കിയത്. ഇതിന് ആദ്യ പകുതിയില്‍ തന്നെ നോട്ടിങ്ഹാം ഫോറസ്റ്റ് മറുപടി നല്‍കി. രണ്ടാം പകുതിയില്‍ ഒരു പെനാള്‍ട്ടിയില്‍ നിന്നാണ് ഗര്‍നാചോ വീണ്ടും യുണൈറ്റഡിന് ലീഡ് നല്‍കിയത്. ഗര്‍നാചോ തന്നെ നേടിയ പെനാള്‍ട്ടി താരം അനായാസം വലയില്‍ എത്തിക്കുക ആയിരുന്നു. ആ പെനാള്‍ട്ടി തെറ്റായ തീരുമാനം ആയിരുന്നു എന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നു. വാര്‍ ഇല്ലാത്തതിനാല്‍ പെനാള്‍ട്ടി നിഷേധിക്കപ്പെട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ 94ആം മിനുട്ടില്‍ ഗര്‍നാചോ വീണ്ടും വല കുലുക്കിയതോടെ യുണൈറ്റഡ് 11ആം എഫ് എ യൂത്ത് കപ്പ് കിരീടത്തില്‍ മുത്തമിട്ടു. ഏറ്റവും കൂടുതല്‍ എഫ് എ യൂത്ത് കപ്പ് നേടിയ ടീമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ടൂര്‍ണമെന്റില്‍ ഏഴ് ഗോളുകള്‍ നേടിയ ഗര്‍നാചോ തന്നെയാണ് യുണൈറ്റഡിന്റെ കിരീട നേട്ടത്തെ മുന്നില്‍ നിന്ന് നയിച്ചത്.