കോട്ടയം: വരയുടെ ലോകത്ത് അഞ്ജലി ശശി വിസ്മയം ഒരുക്കുന്നു. മണ്ഡല കലയിലൂടെ ശ്രദ്ധേയയായി മാറിയ അഞ്ജലി ചെറിയ പ്രായത്തിലേ വരച്ചു തുടങ്ങിയതാണ്. പിന്നീട് ചുവർ ചിത്രത്തിലേക്ക് മാറി. ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് മണ്ഡലകലയില്‍. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഒന്നിനോടൊന്ന് ബന്ധപ്പെട്ടു കിടക്കുന്നു എന്ന സത്യം സൂക്ഷമതയോടെ വെളിപ്പെടുത്തുന്നതാണ് മണ്ഡല കല. അഞ്ജലിയുടെ വരകളിലെ ഉള്ളടക്കവും അതുതന്നെ.
അച്ഛന്റെ കുടുംബത്തിലും അമ്മയുടെ കുടുംബത്തിലുമുണ്ട് ചിത്രകാരന്മാർ. ഇതിനോടകം വിവധ എക്സിബിഷനുകളില്‍ അഞ്ജലിയുടെ ചിത്രകലകള്‍ പ്രദർശിപ്പിച്ചു. നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ലഭിച്ചു. വിദേശികളടക്കം ചിത്രങ്ങള്‍ക്ക് വിലയിട്ടു. പൊൻകുന്നം തടത്തില്‍ ശശിയുടേയും അമ്പിളിയുടേയും മകളാണ് അഞ്ജലി. ഇപ്പോള്‍ ഭർത്താവിനൊപ്പം തൊടുപുഴയില്‍ താമസം. ഭർത്താവ് വിഷ്ണു ദിലീപ് സിനിമാമേഖലയില്‍ ഫിനാൻസ് കണ്‍ട്രോളർ ആണ്. പ്രപഞ്ചംപോലെ വിശാലമായ മണ്ഡലകലയുടെ അനന്തസാദ്ധ്യതകള്‍ തെരയുകയാണ് ഈ പെണ്‍കുട്ടി.