കോട്ടയം . കേരള ശാസത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും, വിദ്യാഭ്യാസ വകുപ്പും ചേർന്ന് സ്കൂൾഇക്കോ ക്ലബ്ബ്കോ ഓർഡിനേറ്റർ മാരായ അധ്യാപകർക്ക് ശില്പശാലയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കു എൽ ഇ ഡി ബൾബ് നിർമാണം, പേപ്പർ ബാഗ് നിർമാണം, പേപ്പർപേന നിർമാണം, ടിഷ്യു കൾചർ എന്നിവയിൽ പരിശീലനവും നടത്തുന്നു.
കുട്ടി കളുടെ പരിശീലനം ഡിസംബർ 28 ന് 10 എ എം മുതൽ മണർകാട് സെന്റ് മേരീസ് ഐ ടി ഐ ൽ വച്ച് നടക്കും.കുട്ടികളുടെ പരിശീലനപരിപാടി മണർകാട് സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് അനിൽ ജോർജ് ഉൽഘാടനം ചെയ്യുന്നതും, ജില്ലാപഞ്ചായത്ത് മെമ്പർ റെജി എം ഫിലിപ്പോസ് മുഖ്യ പ്രഭാഷണം നടത്തുന്നതും,മണർകാട് സെൻറ് മേരിസ് കത്തിഡ്രൽ ട്രസ്റ്റീ ദീപു തോമസ് ജേക്കബ് പൈലിത്താനം, ഐ ടി ഐ സെക്രട്ടറി ബെന്നി ടി ചെറിയാൻ താഴത്തേടത്തു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നതുമാണ്. സീന ബി (പുതുപ്പള്ളി ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ ഇലക്ട്രോണികസ് ലക്ചർ ) ഹരി പാലാഴി (റിട്ട. വർക്ക് എക്സ്പീരിയൻസ് ടീച്ചർ )എന്നിവർ ക്ലാസുകൾ എടുക്കുന്നതുമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദ്യാർത്ഥികളുടെ പേര് വിവരം ദേശീയ ഹരിത സേന ജില്ലാ കോർഡിനേറ്റരുടെ താഴെ കൊടുത്തിരിക്കുന്ന ഇ -മെയിൽ ഐഡിയിലോ വാട്സ് ആപ്പ് നമ്പറിലോ നൽകണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. ഇ – മെയിൽ ഐഡി :- [email protected]. വാട്സപ്പ് 9447806929