മാങ്ങാനം എൽ.പി സ്‌കൂളിൽ പ്രവേശനോത്സവം നടത്തി

മാങ്ങാനം: എൽ.പി സ്‌കൂളിൽ പ്രവേശനോത്സവം നടത്തി. കുട്ടികൾക്ക് ഡിവൈ.എഫ്.ഐ പ്രവർത്തകർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഡ് അംഗം പി.ടി ബിജു യോഗം ഉദ്ഘാടനം ചെയ്തു. മാങ്ങാനം കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ധനുജ സുരേന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. സ്‌കൂൾ മാനേജർ റവ.ജോൺ മത്തായി കശീശ അധ്യക്ഷത വഹിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ജനമൈത്രി പൊലീസ് ഓഫിസർ സിബിമോൻ , പിടിഎ പ്രസിഡന്റ് അജീഷ് തോമസ് , പ്രിൻസിപ്പൽ ബിന്ദു കുര്യൻ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles