മംഗളം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും മണിപ്പാലില്‍ വിനോദയാത്ര പോയ മൂന്നംഗ വിദ്യാര്‍ത്ഥിസംഘം മുങ്ങിമരിച്ചു; മരിച്ചത് പാമ്പാടി, പരുത്തുംപാറ, എറണാകുളം സ്വദേശികള്‍; അപകടമുണ്ടായത് സെല്‍ഫിയെടുക്കുന്നതിനിടെ

കോട്ടയം: ഏറ്റുമാനൂര്‍ മംഗളം കോളേജില്‍ നിന്നും മണിപ്പാലിലേക്ക് വിനോദയാത്ര പോയ മൂന്നംഗ വിദ്യാര്‍ത്ഥി സംഘം മുങ്ങി മരിച്ചു.കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയി, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത്.

Advertisements

മൂന്ന് പേരും അവസാന വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ്. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു മണിപ്പാലിനു സമീപം മാള്‍ട്ടയിലെ സെന്റ് മേരീസ് ബീച്ചിലായിരുന്നു സംഭവം. സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നുവെന്നാണു വിവരം. അധ്യാപകരടക്കം 100 അംഗ സംഘമാണ് ഇന്നലെ വൈകിട്ട് യാത്ര പോയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരിച്ച അമല്‍, അലന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ ആന്റണി ഷിനോയിക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

ബിന്ദുവാണ് മരിച്ച അമലിന്റെ മാതാവ്. ആതിര സഹോദരിയാണ്.

Hot Topics

Related Articles