മണർകാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന് കീഴിൽ മാങ്ങാനം കരയിൽ സ്ഥാപിതമായ സെന്റ് മേരീസ് ചാപ്പലിൽ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാളിനോടനുബന്ധിച്ചുള്ള കൊടിമര ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി. 18, 19 തീയതികളിലാണ് പെരുന്നാളും ആദ്യഫല ലേലവും.പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ടുള്ള കൊടിമരഘോഷയാത്ര മണര്‍കാട് കവല കുരിശുപള്ളിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ എബ്രഹാം കണിയാംപറമ്പിൽ, ബെന്നി ടി. ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയ ചെമ്പോല,കത്തീഡ്രൽ സെക്രട്ടറി പി.എ. ചെറിയാൻ പുത്തൻപുരക്കൽ, മാനേജിംഗ് കമ്മറ്റിയംഗങ്ങൾ, മറ്റ് ഭാരവാഹികളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി.
Advertisements