മംഗളം എം സി വർഗീസ് കോളേജിൽ കാലിഗ്രഫി വർക്ക്ഷോപ്പ് നടത്തി

ഏറ്റുമാനൂർ : മംഗളം എം സി വർഗീസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മീഡിയ സ്റ്റഡീസ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ കാലിഗ്രഫി വർക്ക്ഷോപ്പ് നടത്തി. പ്രസിദ്ധ കാലിഗ്രാഫി ആർടിസ്റ്റ് നാരായണ ഭട്ടതിരി ഏക ദിന കാലിഗ്രഫി വർക്ക്ഷോപ്പിൽ ക്ലാസ് എടുത്തു. പ്രിൻസിപ്പൽ ഡോ. പി ഡി ജോർജിന്റെ അധ്യക്ഷത വഹിച്ചു. അക്കാദമിക്ക് കോർഡിനേറ്റർ പ്രൊഫ. മഗ്‌ദാലിൻ അർത്തശ്ശേരിൽ ഉദ്ഘാടനം ചെയ്തു. ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് ഫാ. വർഗീസ് ലാൽ ആശംസ അറിയിക്കുകയും ചെയ്തു. ക്ലാസ്സിൽ 40 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

Advertisements

Hot Topics

Related Articles