മാങ്ങാനത്തെ നിയുക്ത ബിവറേജ് ഔട്ട്ലെറ്റിനെതിരായ സമയം അവസാനിപ്പിച്ചു : സമരം അവസാനിപ്പിച്ചത് ഹൈക്കോടതി വിധിയെ തുടർന്ന്

മാങ്ങാനം : മാങ്ങാനത്തെ നിയുക്ത ബിവറേജ് ഔട്ട്ലെറ്റിനെതിരെ 30 ദിവസമായി നടന്നുവന്ന പ്രതിഷേധ സമരം അവസാനിച്ചു. ബിവറേജ് ഔട്ട്ലെറ്റിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് എന്ത് നടപടി സ്വീകരിച്ചിലും അതിനു മുൻപായി സമര സമിതിയെ കേൾക്കണം എന്ന് ബഹു ഹൈക്കോട്ട തി എക്സൈസ് ഡപ്യൂട്ടി കമ്മീഷണർക്ക് നിർദ്ദേശം നൽകി കൊണ്ട് വിധി പ്രസ്താവിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത് സമ്മേളനത്തിനു മുന്നോടിയായി നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത ആഹ്ലാദപ്രകടനം നടന്നു . മാങ്ങാനം എൽ പി. സ്കൂൾ അങ്കണത്തിൽ നിന്നും സമ്മേളന സ്ഥലത്തേക്കായിരുന്നു ആഹ്ലാദപ്രകടനം നടന്നത് ‘തുടർന്ന് നടന്ന പൊതുസമ്മേളനം അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയോസ്കോനോ സ് തിരുമേനി ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ പ്രൊഫ സി . മാമ്മച്ചൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ കൺവീനർ ബൈജു ചെറു കോട്ടയിൽ , റവ. മാത്യം വർക്കി, റവ . വി.എം. ഏബ്രഹാം, മുണ്ടകപ്പാടം മന്ദിരം ചെയർമാൻ ജോർജ് വർഗീസ്, കൺവീനർമാരായ വിനോദ് പെരിഞ്ചേരി , ഷൈനിവർക്കി., ട്രഷറർ ശോഭന ജി , എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles