മംഗളുരുവിൽ തീവണ്ടി അട്ടിമറിക്ക് ശ്രമം?തൊക്കോട്ട് റെയിൽവേ ട്രാക്കിൽ കല്ലുകൾ; പരിശോധന നടന്നത് കേരളത്തിൽ നിന്നുള്ള ട്രെയിൻ പോയപ്പോൾ ഉണ്ടായ വലിയ ശബ്ദത്തെ തുടർന്ന് 

മംഗളുരു : മംഗളുരുവിൽ തീവണ്ടി അട്ടിമറിക്ക് ശ്രമമെന്ന് സംശയം. മംഗളുരുവിലെ തൊക്കോട്ട് റെയിൽവേ ട്രാക്കിൽ കല്ലുകൾ കണ്ടെത്തിയതിൽ അന്വേഷണം  ആരംഭിച്ചു. മംഗളുരുവിലെ തൊക്കോട്ട് റെയിൽവേ മേൽപാലത്തിന് മുകളിൽ ട്രാക്കിലാണ് കല്ല് കണ്ടെത്തിയത്. 

Advertisements

ശനിയാഴ്ച രാത്രി കേരളത്തിൽ നിന്നുള്ള തീവണ്ടി കടന്ന് പോയപ്പോൾ വലിയ രീതിയിൽ ശബ്ദമുണ്ടായി. ഇത് കേട്ട പരിസരവാസികളാണ് വിവരം പൊലീസിനെയും റെയിൽവേ അധികൃതരെയും അറിയിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റെയിൽവേ അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് ട്രാക്കിന് മുകളിൽ കല്ലുകൾ വച്ചത് കണ്ടെത്തിയത്. കേരളത്തിൽ നിന്നുള്ളതടക്കം രണ്ട് തീവണ്ടികൾ കടന്ന് പോയപ്പോഴാണ് വൻ ശബ്ദവും മുഴക്കവുമുണ്ടായത്. ഉത്സവത്തിന് പോയി മടങ്ങുകയായിരുന്ന സ്ത്രീകൾ സ്ഥലത്ത് രണ്ട് പേർ നിൽക്കുന്നത് കണ്ടിരുന്നുവെന്ന് മൊഴി നൽകിയിട്ടുണ്ട്. 

Hot Topics

Related Articles